പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍

പുണ്യവാഹിനീ സേചനമേല്ക്കും പൂങ്കാവനങ്ങളുണ്ടിവിടെ, പൂങ്കാവനങ്ങളുണ്ടിവിടെ. (2)


ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തര്‍പ്പിച്ചീടാന്‍ (2)
തലകുമ്പിട്ടുതരും പൂങ്കൊമ്പുകള്‍ തഴച്ചുവളരുന്നുണ്ടിവിടെ
അടിമുടി സേവന വാസന വിതറി അമ്മയ്ക്കര്പ്പിച്ചീടാനായ് പലനിറമെങ്കിലുമൊറ്റമനസ്സായ് വിടര്‍ന്നിടുന്നൂ മുകുളങ്ങള്‍
(പരമ പവിത്ര..)

ഭഗത്സിംഹനും ഝാന്‍യുമിവിടെ പ്രഭാതഭേരിമുഴക്കുന്നൂ
ശ്രീനാരായണനരവിന്ദന്മാര്‍ ഇവിടെ കോവില്‍ തുറക്കുന്നു,
രാമകൃഷ്ണനും രാമദാസനും ഇവിടെനിവേദിച്ചീടുന്നു
ഇവിടെ വിവേകാനന്ദസ്വാമികള്‍ ബലിഹവ്യം തൂവീടുന്നു, ബലിഹവ്യം തൂവീടുന്നു.
(പരമ പവിത്ര)

അവരുടെ ശ്രീപീഠത്തില്‍ നിത്യം നിര്‍മ്മാല്യം തൊഴുതുണരാനായ്
ഇവിടെ തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല.
അവരുടെ ധന്യാത്മാവ വിരാമം തഴുകീടുന്നീയാരാമം
ഇവിടെ വരൂ ഈ കാറ്റൊന്നേല്ക്കൂ ഇവിടെ ഭാരതമുണരുന്നു, ഇവിടെ ഭാരതമുണരുന്നു.
(പരമ പവിത്ര)

ഈ ഗണഗീതം MP3 ഫോര്മാറ്റില് ഡൌണ്ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 


Get Malayalam lyrics on you mobile. Download our free app