അധിപതിയോനേ യാ അള്ളാ

അകമറിയുന്നോ നീ അള്ളാ

കരുണ തരൂ കനിവരുളൂ യാ അള്ളാ

കരളുരുകി തേടുന്നിതാ ഞാനള്ളാ

യത്തീമിൻ പ്രാർത്ഥന സ്വീകരിക്കിനായേ

ഉമ്മയെ കണ്ട നാൾ ഓർമ്മയില്ലെനിക്ക് 

ഉപ്പാടെ ലാളന അറിയൂല്ലേ മോൾക്ക്

തെരുവിന്റെ മോളായ് അലച്ചിലാണേ

എൻ പട്ടിണി പാട്ടിൻ ഈണമാണേ

ആകാശത്തോടാണ് എൻ യത്തീംഖാന

അന്തിക്കു തല ചായ്ക്കാൻ പീടികത്തിണ്ണ

കളിക്കേണ്ട പ്രായം തെരുവിലാണേ

ഞാൻ പഠിക്കേണ്ട കാലം പാഴിലാണേ

പൊരിയും വയറിന്റെ ആധികളറിയാൻ

കരയും മിഴിയിലെ കണ്ണുനീരൊപ്പാൻ

ഉലകിതിലാരോ എനിക്ക് റബ്ബേ

അരിമുല്ല ഖൽബ് കാട്ടിത്തരൂ


Get Malayalam lyrics on you mobile. Download our free app