വീരവിരാടകുമാരവിഭോ!

ചാരുതരഗുണസാഗരഭോ

മാരലാവണ്യ, നാരീമനോഹരീതാരുണ്യ

ജയജയ ഭൂരികാരുണ്യ വന്നീടുക

ചാരത്തിഹ പാരിൽത്തവ നേരൊത്തവരാരുത്തര....

 

സാരസ്യസാരമറിവതിന്നും നല്ല

മാരസ്യലീലകൾ ചെയ്‌വതിന്നും

നാളികലോചനമാരേ നാം

വ്രീളകളഞ്ഞു വിവിധമോരോ

കേളികളാടി മുദാരാഗമാലകൾ പാടീ

കരംകൊട്ടി ചാലവെചൊടി തിരുമുമ്പിൽ

താളത്തൊടു മേളത്തൊടു മേളിച്ചനുകൂലത്തൊടു

മാളികളേ നടനം ചെയ്യണം

നല്ല കേളീ ജഗത്തിൽ വളർത്തിടേണം

ഹൃദ്യതരമൊന്നു പാടീടുവാ-

നുദ്യോഗമേതും കുറക്കരുതേ

വിദ്യുല്ലതാംഗി

ചൊല്ലീടുക പദ്യങ്ങൾ ഭംഗി

 

കലർന്നു നീ സദ്യോമാതംഗീ ..


Get Malayalam lyrics on you mobile. Download our free app