Copyright 2020 - Custom text here

ഉണ്ണി ഗണപതി തമ്പുരാനേ

ഒന്നുണ്ട് നിന്നോട് ചോദിക്കുന്നൂ

പൊന്നല്ല, പണമല്ല, രത്നമല്ല

തിരുമുടിയിൽ ചൂടിയൊരു പുഷ്പമല്ല

തിരുമാറിലിട്ടൊരു പൂണൂലുമല്ല

സന്തതിയുണ്ടാകാനെന്തുവേണം

സന്താനഗോപാല ധ്യാനം വേണം

ആയുസ്സുണ്ടാകാനെന്തുവേണം

ആദിത്യദേവനെ സേവ വേണം

അർത്ഥമുണ്ടാകാനെന്തുവേണം

ക്ഷേത്രം വലിയേടം സേവ വേണം

ക്ഷേത്രം വലിയേടം എവിടെയാണു

ക്ഷേത്രം വലിയേടം തൃശ്ശാവൂരു

തൃശ്ശാവൂരപ്പാ വടക്കും നാഥാ

 

ഞാനിതാ നിൻപാദം കുമ്പിടുന്നേൻ ...