ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
തിരുവൈക്കം കോവിലിലെഴുന്നള്ളത്ത്
തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത്
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ

ശ്രീമഹാദേവന് തപോനിരതന്‍
കാമനെ ഭസ്മീകരിച്ച നാളില്‍
പാവം രതീദേവി തേങ്ങിനിന്നു
പാർവതി ആശ്വാസമോതി നിന്നു
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ

പ്രേമസാഫല്യം വരുത്തുവാനായ്
ദേവനെ പൂജിയ്ക്കും നാളാണല്ലോ
അമ്പിളിചൂടുന്ന തമ്പുരാനായ്
നൊയമ്പു തുടങ്ങിയ നാളാണല്ലോ
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ

തൂമകലര്‍ന്ന നിലാവലയില്‍
നീന്തിത്തുടിച്ചു നീരാടുക നാം
തിരുവാതിരപ്പാട്ടിന്‍ താളമേളം
തിരയടിച്ചെത്തുന്നു കുരവമേളം
ആ തിരുനാള്‍ പൂത്തിരുനാള്‍
ആഗതമായിതാ തോഴിമാരേ

ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ
തിരുവൈക്കം കോവിലിലെഴുന്നള്ളത്ത്
തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത്
ധനുമാസത്തില്‍ തിരുവാതിര
തിരുനൊയമ്പിന്‍ നാളാണല്ലോ


Get Malayalam lyrics on you mobile. Download our free app