ചിത്രം : രതിനിര്‍‌വേദം‌
സംഗീതം : എം.ജയചന്ദ്രന്‍‌
ലിറിക്സ് : മുരുകന്‍ കാട്ടാക്കട
ഗായിക: ശ്രേയ ഘോഷല്‍‌

 

മധുമാസ മൗനരാഗം നിറയുന്നുവോ
അനുരാഗലോല യാമം അകലുന്നുവോ
അറിയാതെ അറിയാതേതോ
നനവാർന്ന പകലോർമ്മയിൽ
(മധുമാസ...)

ഇല പോലുമറിയാതൊരുനാൾ
ഒരു മുല്ല വിരിയും പോലെ
മനസ്സെന്ന വൃന്ദാവനിയിൽ
അനുഭൂതി പൂത്തുവെന്നോ
അതു പകരുമീ പരാഗം
അകതളിരിൽ ആത്മ ദാഹം
ഇനിയും പറന്നു വരുമെൻ
(മധുമാസ...)

ഓ ഇതളിന്റെ ഇതളിന്നുള്ളിൽ
അറിയാതെ തേൻ നിറഞ്ഞു
മദമുള്ള മണമായ് പ്രണയം
ചെറുകാറ്റിൽ ഊർന്നലിഞ്ഞു
ഭ്രമരമറിയാതെ പാടും
പ്രിയ മദന രാഗഗീതം
ഇനിയും പറന്നു വരുമെന്നോ
(മധുമാസ...)

 


Get Malayalam lyrics on you mobile. Download our free app