ചിത്രം:മലർവാടി ആർട്ട്സ് ക്ലബ്
വിനീത് ശ്രീനിവാസൻ‌,സുജാത

മംഗലം‌കൂടാൻ‌ഞങ്ങളുമുണ്ടേ ചങ്ങായീ
ഇന്റെ മംഗലം കൂടാൻ‌ഞങ്ങളുമുണ്ടേ ചങ്ങായീ (2)
പടച്ചോൻ‌നിരീച്ചത് നടക്കെട്ടെടാ ചങ്ങായീ (2)
നൂറുകൊല്ലം ഒരുമിച്ചങ്ങനെ സന്തോഷായിട്ട്
ജീവിക്കണെടാ ചങ്ങായീ..ചങ്ങായീ (മംഗലം)
സപ്രമഞ്ചക്കട്ടിലു വേണ്ടാ സ്നേഹം മതി ചങ്ങായീ
സ്വർ‌ണ്ണത്തിന്റെ തൂക്കം നോക്കി തലപെരുക്കണ്ട ചങ്ങായീ
ഓ.. സ്വർ‌ണ്ണത്തിന്റെ തൂക്കം നോക്കി തലപെരുക്കണ്ട ചങ്ങായീ
മാരുതിക്കാറില്..ഓ..മാരുതിക്കാറില്
റോന്തു ചുറ്റണ ചങ്ങായീ
നല്ലവനിവനിന്നവൾ‌ചൊല്ലും എന്നെന്നുമെന്റെ ചങ്ങായീ (മംഗലം)
കാവിലെ ഉത്സവത്തിനു കരിവള വേണം
കണ്ണിൻ‌മണി പോലെന്നെ കാത്തുകൊള്ളണം (2)
ഉച്ചക്കൂണിനു നീ കൂട്ടു വേണം
സന്ധ്യാനേരത്ത് നാമം ചൊല്ലണം
സ്വപ്നം പോലെ..സ്വപ്നം പോലെ..
ജീവിതം ഇനി മാറണം നല്ലവനിവനിന്നവൾ‌ചൊല്ലും
എന്നെന്നുമെടാ ചങ്ങായീ..ചങ്ങായീ (മംഗലം)

Get Malayalam lyrics on you mobile. Download our free app