ചിത്രം : റോബിന്‍ ഹുഡ്
വരികള്‍ :കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം :എം. ജയചന്ദ്രന്‍

പറന്നു വന്നു പൈങ്കിളീ വിരുന്നു വന്നു രാക്കിളി
ഒരുങ്ങി നിന്നു തേങ്കിളീ മൂന്നാംകിളീ

ഇളവെയിലിലും കളി നിഴലിലും ഇവനൊരുമയായ്..കൂടുന്നിതാ
വിടരുമീ മിഴികളില്‍ പുലരി തന്‍ പീലികള്‍
കുളിരിളം മൊഴികളില്‍ പനിനിലാ മലരുകള്‍
ഒരുമനവുമായ്‌ കനവുണരവേ ചിറകുയരവേ
അതിരുകളകലേ മറമറയുമിരുളിലായ്
തിരിതെളിയുമുദയമേ ..
ഒരു സ്നേഹമായ്‌ ഇതിലേ വരൂ

നിറമെഴും തൂവലില്‍ .. വാനവില്‍ ചേലുകള്‍
മതിവരാ നിനവുകള്‍ അലയിടും കടലുകള്‍
ഒരു വെണ്ണിലാ തിരയേറുവാന്‍ മുകിലാകുവാന്‍ മനസ്സിന് കൊതിയായ്‌
തളിരണിഞ്ഞ തിങ്കളെ .. തഴുകി വന്നു തെന്നലേ         
പൂക്കാലമേ ഇതിലെ വരൂ ..

 പറന്നു വന്നു പൈങ്കിളീ വിരുന്നു വന്നു രാക്കിളി
ഒരുങ്ങി നിന്നു തേങ്കിളീ മൂന്നാംകിളീ

Get Malayalam lyrics on you mobile. Download our free app