ചിത്രം : റോബിന്‍ ഹുഡ്
വരികള്‍ :കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം :എം. ജയചന്ദ്രന്‍

പ്രിയനു മാത്രം ഞാന്‍ തരും മധുരമീ പ്രണയം
കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം

അതിലൂറുമീണമൊഴുകും പ്രണയമുന്തിരികള്‍ പൂക്കും  
എന്റെ പ്രിയനുമാത്രം ഞാന്‍ തരും മധുരമീ പ്രണയം
കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം

വെയിലിന്‍ തൂവല്‍ പ്രണയം കുയിലിന്‍ കൂവല്‍ പ്രണയം
മുകിലിന്‍ മഴയും പ്രണയമയം ..ഓ
മലരിന്‍ ഇതില്‍ പ്രണയം വണ്ടില്‍ ചുണ്ടില്‍ പ്രണയം
താരും തളിരും പ്രണയമയം
തൂവെണ്ണിലാവില്‍ രാവിന്റെ പ്രണയം
നിന്നെക്കുറിച്ചു ഞാനെന്റെ നെഞ്ചില്‍ കുറിച്ച് വെച്ച ഗാനം മുഴുവന്‍ പ്രണയം
എന്റെ പ്രിയനുമാത്രം ഞാന്‍ തരും മധുരമീ പ്രണയം
കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം

അരികില്‍ നിന്നാല്‍ പ്രണയം അകലെ കണ്ടാല്‍ പ്രണയം
മൌനം പോലും പ്രണയമയം ..ഓ
മൊഴിയില്‍ കൊഞ്ചും പ്രണയം  മിഴിയില്‍ തഞ്ചും പ്രണയം
ചലനം പോലും പ്രണയമയം..ഓ
പ്രേമോപഹാരം ..താരാഗണങ്ങള്‍ ..
ആകാശഗംഗയിലെ  ആശാതരംഗങ്ങളില്‍
ആരോ പാടും പ്രണയം ...   

പ്രിയനു മാത്രം ഞാന്‍ തരും മധുരമീ പ്രണയം
കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം

അതിലൂറുമീണമൊഴുകും പ്രണയമുന്തിരികള്‍ പൂക്കും  ...
.............മധുരമീ പ്രണയം...
കരളിനേഴഴകില്‍ തൊടും കവിതയീ പ്രണയം

 

ഈ ഗാനത്തിന്റെ വിഡിയോ ഇവിടെ കാണാം  : http://livemalluvideos.blogspot.com/2009/10/priyanu-mathram-njan-robinhood.htmlGet Malayalam lyrics on you mobile. Download our free app