ചിത്രം : ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കുടുംബം
സംഗീതം : അലക്സ്‌ പോള്‍
ഗായിക :ഷീല മണി

പ്രണവ ശംഖൊലി കേട്ടുണര്‍ന്നൊരു പ്രകൃതിയേ ജനനീ
ഹീര വാരിധി മാറിലുള്ളൊരു ലക്ഷ്മി നീയല്ലേ
കീര്‍ത്തനങ്ങളിലൂടെ നാവില്‍ ...ആ .....
കീര്‍ത്തനങ്ങളിലൂടെ നാവില്‍ പാര്‍ത്തിടുന്നവളെ
കൈതോഴുന്നെ കൈതോഴുന്നെ സ്നേഹ സാഗരമേ  (പ്രണവ ശംഖൊലി )

അക്ഷരസ്വരസംഗമാങ്ങളിലാദ്യ ശ്രുതി നീയെ
നാദവാഹിനിപോലെയെന്നില്‍ വാണിയും നീയെ
മൂര്‍ത്തിമൂവരും എറ്റു പാടിയ കീര്‍ത്തിയും നീയല്ലേ
കൈതോഴുന്നെ കൈതോഴുന്നെ   സ്വര്‍ഗ്ഗ നന്ദിനിയെ  (പ്രണവ ശംഖൊലി )

പാര്‍ത്ഥ സാരഥിയായ ദേവന് ദേവി നീയല്ലേ
വില്വ ഗിരിയിലെ വിശ്വനാഥനു പാതിമെയ് നീയെ
മണ്ണിലുള്ള ചരാചരങ്ങളില്‍ അമ്മയും നീയെ
കൈതോഴുന്നെ കൈതോഴുന്നെ  ഭാഗ്യഭഗവതിയേ (പ്രണവ ശംഖൊലി )

Get Malayalam lyrics on you mobile. Download our free app