ചിത്രം: മാടമ്പി

രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ

സുദീപ് കുമാർ & കെ ആർ രൂപ

 

എന്റെ ശാരികേ പറയാതെ പോകയോ
നിലാവിലെ നിഴൽ മേടയിൽ
പാതി മാഞ്ഞ പാട്ട് ഞാൻ
പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോർമ്മകൾ
കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ
എന്റെ ശാരികേ.......

എന്നാലുമെൻ കുഞ്ഞു പൊന്നൂഞ്ഞാലിൽ
നീ മിന്നാരമാടുന്നതോർമ്മ വരും
പിന്നെയുമെൻ പട്ടുതൂവാല മേൽ
നീ മുത്താരമേകുന്നതോർമ്മ വരും
അകലെ നില്പൂ അകലെ നില്പൂ ഞാൻ തനിയെ നില്പൂ
പേരറിയാത്തൊരു രാക്കിളിയായ് രാക്കിളിയായ് (എന്റെ ശാരികേ...)

കൺപീലിയിൽ കണ്ട വെൺ സൂര്യനെ
നീ കണ്ണാടിയാക്കുന്നതോർമ്മവരും
സിന്ദൂരമായ് നിൻ വിൺ നെറ്റിമേൽ
ഈ ചന്ദ്രോദയം കണ്ടതോർമ്മ വരും
അരികെ നില്പൂ അരികെ നില്പൂ ഞാനലിഞ്ഞു നില്പൂ
ആവണിക്കാവിലെ പൗർണ്ണമിയായ്
പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോർമ്മകൾ
കിനാവിലെ കിളിവാതിലിൽ കാത്തിരുന്ന സന്ധ്യ ഞാൻ (എന്റെ ശാരികേ.......)


Get Malayalam lyrics on you mobile. Download our free app