ചിത്രം: മാടമ്പി

രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ

 പാടിയതു: ശങ്കർ മഹാദേവൻ

 

ആനന്ദം ആനന്ദം ആനന്ദമേ

 

ആനന്ദം ആനന്ദം ആനന്ദമേ
ബ്രഹ്‌മാനന്ദ നിത്യാനന്ദ സദാനന്ദ
പരമാനന്ദ ആനന്ദ ആനന്ദമേ

യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ
യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ

കല്യാണക്കച്ചേരി പാടാമെടീ
കച്ചേരിക്കാരാനും പോരുന്നോടീ
പോരുമ്പൊ പൂക്കൊമ്പത്താടുന്നൊടീ
അമ്പാട്ടെ തമ്പ്രാട്ടി കുഞ്ഞാങ്കിളി
വെയിലേ വെയിലേ
വെറുതേ തരുമോ
നിറനാഴിയിൽ നിറകേ പൊന്ന്
ഓ ഓ...

തട്ടും തട്ടാരേ ഓ താലിക്കെന്തുവില
പട്ടോലപ്പൂപ്പന്തൽ കെട്ടാമെട്ടുനില
കാണാ കൈതോലെ ഓ പൂവിനെന്തുവില
കാർക്കൂന്തൽ മൂടുമ്പൊ കണ്ണിൽ ചന്ദ്രകല
ഓ ചെറുക്കന്നു ചേലിൽ കുറി വരക്കാൻ
കുറുന്നിലച്ചീന്തിൽ ഹരിചന്ദനം
പുഴയിൽ മഴനിറയും ധനുമകരം കുളിരെഴുതും
തിരനുരയിൽ തകിലടിയിൽ തിമ്രതോം

(ഓ..കല്യാണക്കച്ചേരി പാടാമെടീ)

ഓലചങ്ങാലീ ഓ ചേലക്കെന്തു വില
ഓലോലക്കൈയ്യിന്മേൽ തട്ടി ഓട്ടുവള
പാടാം പാപ്പാത്തീ ഓ വേണം തൂശനിലാ
വാർത്തുമ്പ ചോറുണ്ണാൻ കണ്ണൻ വാഴയില
ഓ കണിത്തിങ്കൾ കാച്ചും മണി പപ്പടം
വിളമ്പും നിലാവാൽ പാൽപ്പായസം
ചിരിയിൽ ചെറുചിരിയിൽ
കുറുചിറകിൽ മനമുണരും
അലയൊലിയിൽ നിലവൊളിയിൽ തിമ്രതോം
ഓ...
(കല്യാണക്കച്ചേരി പാടാമെടീ)

യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ
യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ


Get Malayalam lyrics on you mobile. Download our free app