ചിത്രം : മലർവാടി ആർട്ട്സ് ക്ലബ്

വരികൾ: വിനീത് ശ്രീനിവാസൻ

സംഗീതം : ഷാൻ റഹ്മാൻ

മാന്യമഹാജനങ്ങളേ മാന്യത മൂടുപടം മാറ്റണേ

യൌവനകാലമതിമധുരമേ ഉന്മാദലഹരിയിലാറാടണേ (2)

ഈരേഴുപതിനാലുലോകത്തും നമുക്കെന്നും വെണ്ണിക്കൊടി പാറിക്കണം

മാനത്തെ താരകങ്ങൾ നാണിച്ചു തലതാഴ്ത്തും മലർവാടിക്കൂട്ടം നാം

മാന്യമഹാജനങ്ങളേ മാന്യത മൂടുപടം മാറ്റണേ

യൌവനകാലമതിമധുരമേ ഉന്മാദലഹരിയിലാറാടണേ

പോയകാലചരിതങ്ങളെല്ലാം മറന്നുകൊണ്ട് നിങ്ങളുപദേശങ്ങൾ ചൊരിയേണ്ട..വേണ്ട

ഉപരിപഠനവുമുപജീവനമാർഗവുമീയസുലഭഞൊടിയിതിൽ വേണ്ട—വേണ്ട

വേണം പരമാനന്ദം ..വേണം നല്ല സംഗീതം .. വേണം പുതു വീടുകൾ ..അണയണം പുതുതീരങ്ങൾ

മാന്യമഹാജനങ്ങളേ മാന്യത മൂടുപടം മാറ്റണേ

യൌവനകാലമതിമധുരമേ ഉന്മാദലഹരിയിലാറാടണേ

ആദർശഭാരങ്ങളെല്ലാം ജീവിത ഭാരത്തിനു ഭാരം കൂട്ടും ഇനിയതു വേണ്ട

പുസ്തകത്താളുകളിലെ ലിഖിതനിയമങ്ങളെ വാരിപ്പുണർന്നിനിയുറങ്ങേണ്ട

വേണം പരമാനന്ദം ..വേണം നല്ല സംഗീതം .. വേണം പുതു വീടുകൾ ..അണയണം പുതുതീരങ്ങൾ

മാന്യമഹാജനങ്ങളേ മാന്യത മൂടുപടം മാറ്റണേ

യൌവനകാലമതിമധുരമേ ഉന്മാദലഹരിയിലാറാടണേ

ഈരേഴുപതിനാലുലോകത്തും നമുക്കെന്നും വെണ്ണിക്കൊടി പാറിക്കണം

മാനത്തെ താരകങ്ങൾ നാണിച്ചു തലതാഴ്ത്തും മലർവാടിക്കൂട്ടം നാം

മാന്യമഹാജനങ്ങളേ

Get Malayalam lyrics on you mobile. Download our free app