ചിത്രം: താന്തോന്നി

 പാടിയത്: യേശുദാസ്

 

ആകാശമറിയാതെ സൂര്യനുണരുന്നു

അമ്മെ നിന്നെ കണികാണുവാൻ

അലയാഴി അറിയാതെ കടലാഴമൊഴുകുന്നു

അമ്മേ നിന്നെ താരാട്ടുവാൻ

ഒന്നും മിണ്ടാതെ നിൻനെഞ്ചിൽപാൽതേടുന്നു

പൈക്കിടാവു പോലെയെന്റെ

കുറുമ്പിന്റെ കുറുമണി കുസൃതികൾ‌ (ആകാ)

അമ്മേ അലിവിൻപൊന്നാമ്പലേ നീ

നിലാവിന്റെ പാൽകുമ്പിളാൽമഴയുടെ മർമ്മരമായ്

പൊഴിയാമിഴിതോരാതെ നീയെന്നിൽ

പകരുമീ സൌരഭംനിറമെഴും സൌഹൃദം‌ (ആകാ)

അമ്മേ ഒഴുകുംപുണ്യാഹമേ നീ

വിരിയുന്ന വിൺതാരമേ ഉരുകുന്ന മെഴുകുതിരിയോ

പതിയെ പറയുന്നു നീ പരിഭവമോ വെറുതെയീ യാത്രയിൽ

ശ്രുതിയിടാൻമാത്രമായ് (കാ)


Get Malayalam lyrics on you mobile. Download our free app