ചിത്രം : റിംഗ് ടോൺ


പാടിയത് : യേശുദാസ്


ഇളമാൻ‌മിഴിയിടറിയോ ഛായാമുഖി ചിതറിയോ (2)
സന്ധ്യാമുകിലുരുകും‌യാമം‌പോൽ‌
ഇരവിൻ‌വലവിതറും‌നിമിഷങ്ങൾ‌(2)
മനമോടിയോടിയേറെ ദൂരം പേടമാൻ‌കിടാവുപോലെ
ആരോ പിൻ‌തുടരുമ്പോൾ‌
ചിറകടി കേട്ടു പിടയുവതാരോ
കുറുമൊഴി താനേ വിലാപമായ്
ദൂരേ..നനഞ്ഞണഞ്ഞു ദീപം
ദൂരം..മറന്നു പോയി പ്രാണൻ‌


എവിടെയെവിടെ അഭയം തിരയും‌(ഇള)
മഴയൊലി കേട്ടു നനയുവതാരോ
മറുമൊഴിയേതോ രാഗമായ്
കാതിൽ‌പെയ്തണഞ്ഞു ഗീതം‌പൂവിൽ‌
തേനുറഞ്ഞൊരീണം
എവിടെയെവിടെ അഭയം തിരയും‌(ഇള)


Get Malayalam lyrics on you mobile. Download our free app