ചിത്രം : പ്രമാണി


യേശുദാസ്


ഒരു വെണ്ണിലാ..പൂപ്പാടം
ഒരു പൊൻ‌കിനാ…തെളിവാനം
നിറ നന്മതൻ‌..വെൺ‌സൂര്യൻ‌
അകലങ്ങളിൽ‌..തേടുന്നു ഒരു പൂക്കാലം‌
ഈ നിറക്കൂടിൻ‌കതിർ‌ക്കാലം‌(ഒരു)


വേനൽ‌മരത്തണലിൽ‌..കിളിപാടും‌കളം‌പാട്ടിൽ‌
ഓമൽ‌ചിറകഴകോടെ മനംതാനെ പറന്നുയരുമ്പോൾ‌
തുളുമ്പുന്നു മണ്ണിൽ‌വിണ്ണിൽ‌പകൽ‌തുള്ളികൾ‌
ഒളിക്കുന്നു നെഞ്ചിന്നുള്ളിൽ‌അഴൽത്തുമ്പികൾ‌
ഇനിവരിനെൽ‌പാകുമീ പുളകാങ്കുരങ്ങളിൽ‌(ഒരു)


ഈറൻ‌കുളിർ‌തെന്നലിൽ‌വഴിമാറും മഴക്കാറിൽ‌
താരും തളിരും‌ചൂടും നിറം മാറും ഈ വയലോരം
വിടർത്തുന്നു മുന്നിൽ‌മായാ… മയിൽ‌പ്പീലികൾ‌
വിടർത്തുന്നു വീണ്ടും കണ്ണാ..ന്തളിപ്പൂവുകൾ‌
ഇനി മഴവില്ലു നെയ്യുമീ ഹൃദയാന്തരങ്ങളിൽ‌


Get Malayalam lyrics on you mobile. Download our free app