ചിത്രം: കൊട്ടാരം വില്‍ക്കാനുണ്ട്
രചന: വയലാര്‍ രാമവര്‍മ
ഗായകന്‍: യേശുദാസ്

ചന്ദ്രകളഭം ചാര്‍ത്തിയുറങും തീരം...
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം...
ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി...
എനിക്കിനിയൊരു ജന്മം കൂടി...

ഈ വര്‍ണ്ണസുരഭിയാം ഭൂമിയില്ലല്ലാതെ..കാമുക ഹ്രദയങളുണ്ടോ...
ഈ വര്‍ണ്ണസുരഭിയാം ഭൂമിയില്ലല്ലാതെ..കാമുക ഹ്രദയങളുണ്ടോ...
സന്ധ്യകളുണ്ടോ...ചന്ദ്രികയുണ്ടോ...ഗന്ധര്‍വഗീതമുണ്ടോ...
വസുന്ധരേ...വസുന്ധരേ...
കോതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ...

ഈ നിത്യഹരിതയാം ഭൂമിയില്ലല്ലാതെ..മാനസ്സ സരസുകളുണ്ടോ...
ഈ നിത്യഹരിതയാം ഭൂമിയില്ലല്ലാതെ..മാനസ്സ സരസുകളുണ്ടോ...
സ്വപ്നങളുണ്ടോ..പുഷ്പങളുണ്ടോ...വര്‍ണ്ണമരാളങളുണ്ടോ...
വസുന്ധരേ...വസുന്ധരേ...
മതിയാകും വരെ ഇവിടെ ജീവിച്ചു..മരിച്ചവരുണ്ടോ...

ചന്ദ്രകളഭം ചാര്‍ത്തിയുറങും തീരം...
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം...
ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി...
എനിക്കിനിയൊരു ജന്മം കൂടി...

Get Malayalam lyrics on you mobile. Download our free app