രചന: തിരുനായനാര്‍കുറിച്ചി മാധവന്‍ നായര്‍ ‍
സംഗീതം: ബ്രദര്‍ ലക്ഷ്മണന്‍
ഗായകന്‍: കമുകറ പുരുഷോത്തമന്‍


ആത്മവിദ്യാലയമേ... -
അവനിയിലാത്മവിദ്യാലയമേ...
അഴിനിലയില്ല... ജീവിതമെല്ലാം
ആറടി മണ്ണില്‍ നീറിയൊടുങ്ങും...

തിലകം ചാര്‍ത്തി, ചീകിയുമഴകായ്
പലനാള്‍ പോറ്റിയ പുണ്യശിരസ്സേ...
ഉലകം വെല്ലാന്‍ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായി...

ഇല്ലാ ജാതികള്‍, ഭേദവിചാരം...
ഇവിടെ പുക്കവര്‍ ഒരു കൈ ചാരം...
മന്നവനാട്ടെ, യാചകനാട്ടെ...
വന്നിടുമൊടുവില്‍... വന്‍‌ചിത നടുവില്‍...
(ആത്മവിദ്യാലയമേ...)


Get Malayalam lyrics on you mobile. Download our free app