നിത്യവിശുദ്ധയാം കന്യാമറിയമേ...

ചിത്രം: നദി

രചന: വയലാര്‍ രാമവര്‍മ ‍‍   


ഗായകര്‍: യേശുദാസ് & പാര്‍ട്ടി

 

നിത്യവിശുദ്ധയാം കന്യാമറിയമേ
നിന്‍‌നാമം വാഴ്ത്തപ്പെടട്ടെ
നന്മ നിറഞ്ഞ നിന്‍ സ്നേഹ വാത്സല്യങ്ങള്‍
ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ... (നിത്യ...)

കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന
മേച്ചില്‍പ്പുറങ്ങളിലൂടെ
അന്തിക്കിടയനെ കാണാതലഞ്ഞീടും
ആട്ടിന്‍ പറ്റങ്ങള്‍ ഞങ്ങള്‍... മേയും-
ആട്ടിന്‍ പറ്റങ്ങള്‍ ഞങ്ങള്‍... (നിത്യ...)

ദു:ഖിതര്‍ ഞങ്ങള്‍ക്കായ് വാഗ്ദനം കിട്ടിയ
സ്വര്‍ഗ കവാടത്തിന്‍ മുന്‍പില്‍
മുള്‍മുടി ചൂടി കുരിശു ചുമന്നീടാന്‍
മുട്ടി വിളിക്കുന്നു ഞങ്ങള്‍ - ഇന്നും
മുട്ടി വിളിക്കുന്നു ഞങ്ങള്‍... (നിത്യ...)



Get Malayalam lyrics on you mobile. Download our free app