ചിത്രം : ഭാഗ്യദേവത
ഗായകര്‍ : രാഹുല്‍ നമ്പ്യാര്‍ , ചിത്ര
വരികള്‍ :വയലാര്‍ ശരത് ചന്ദ്ര വര്‍മ

സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ
സ്വര്‍ണ്ണനൂല്‍ എറിഞ്ഞൊരാള്‍ വല വീശിയോ
കാലമേറെയായ്‌ നിന്നെ കാത്തിരുന്നുവോ
കായലോളമായ്‌ നിന്നെ തേടിവന്നുവോ
സഖി നീയോ ഇണയാവാന്‍
കണികണ്ടിരുന്നുവോ...
സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ

മാടത്തേ തത്തമ്മേ മാടപ്രാവേ
നാളത്തേ സദ്യക്കു പോരുമെല്ലേ
താളത്തില്‍ ചാഞ്ചാടും ഓണപ്പൂവേ
താലിപ്പൂമാലക്കു നീയാണല്ലേ

പൊന്നും മിന്നും മൂടാനില്ലെങ്കിലും
കൊന്നപ്പൂവല്ലേ നീയെന്നും മുന്നില്
പൊന്നും മിന്നും മൂടാനില്ലെങ്കിലും
കൊന്നപ്പൂവല്ലേ നീയെന്നും മുന്നില്‍
ഓഹോ ഓഹോ......
കതിരുലഞ്ഞപ്പോലെ പുതുപാടമായ്‌ നീ
കസവണിഞ്ഞപ്പോലെ നിറശോഭയേകി നീ
ആഹാഹ! കല്ല്യാണ പെണ്ണായ്‌ നീ മാറും നാളോ
നെല്ലോലനീരത്തായ്‌ എത്തുമ്പോഴോ
നെഞ്ചിന്‍ ഉള്ളില്‍ ആരോ ഉള്ളില്‍ ആരാരോ
മൊഞ്ചോടെ മൊഞ്ചോടെ കൊഞ്ചുനില്ലേ

സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ
സ്വര്‍ണ്ണനൂല്‍ എറിഞ്ഞൊരാള്‍ വല വീശിയോ

പാലും തേനും ചുണ്ടില്‍ ചാലിച്ചില്ലേ
പുന്നാരം നീപെയ്യും നേരത്തെല്ലാം
ഓഹോ ഓഹോ......
പാലും തേനും ചുണ്ടില്‍ ചാലിച്ചില്ലേ
പുന്നാരം നീപെയ്യും നേരത്തെല്ലാം
ഓഹോ ഓഹോ......
കളകളങ്ങളോടെ കളിയോടമേറിയോ
കടവിലൊന്നു കൂടാന്‍ കൊതികൂടിയെന്തിനോ
ആഹാഹ! ആലാത്തേല്‍ ആടുന്നോ മോഹം താനേ
ആറാടി കൂടുന്നോ ദാഹം മെല്ലേ
ചൊല്ലുനില്ലേ ആരോ ചൊല്ലുന്നാരാരോ
നീയല്ലേ നീയല്ലേ പെണ്ണിന്‍ മാരന്‍

സ്വപ്നങ്ങള്‍ കണ്ണെഴുതിയ മത്സ്യകന്യകേ
കാലമേറെയായ്‌ നിന്നെ കാത്തിരുന്നുവോ
സഖി നീയോ ഇണയാവാന്‍
കണികണ്ടിരുന്നുവോ...

മാടത്തേ തത്തമ്മേ മാടപ്രാവേ
നാളത്തേ സദ്യക്കു പോരുമെല്ലേ
താളത്തില്‍ ചാഞ്ചാടും ഓണപ്പൂവേ
താലിപ്പൂമാലക്കു നീയാണല്ലേ

Get Malayalam lyrics on you mobile. Download our free app