മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍
ഗാനങ്ങള്‍ :കൈതപ്രം
സംഗീതം:മോഹന്‍ സിത്താര
ആലാപനം :കാര്‍ത്തിക്,മീനു
മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍
മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍
കള്ളനേപ്പോലെ തെന്നല്‍ നിന്‍റെ ചാരുല്‍മുടി തുമ്പത്തു
വെണ്ണിലാപ്പൂക്കള്‍ മെല്ലെ തഴുകിമറയുന്നു
പിന്നിലാമഴയില്‍ പ്രണയം പീലി നീര്‍ത്തുന്നു
മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍
കുളിരിളം ചില്ലയില്‍ കിളികളുണരുന്നു
ഹൃദയമാം വനികയില്‍ ശലഭമലയുന്നു
മധുരനൊമ്പരമായ് നീയെന്‍ ഉള്ളില്‍ നിറയുന്നു
മുകിലിന്‍ പൂമരകൊമ്പില്‍ മഴവില്‍പക്ഷി പാറുന്നു
തന്‍കൂട്ടില്‍ പൊന്‍കൂട്ടില്‍ കഥയുടെ ചിറകുമുളക്കുന്നു
മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍
ഏതോ മുഖം പോലെ മേഘം തുടിക്കുന്നു
എവിടെയോ നന്മതന്‍ മര്‍മ്മരം കേള്‍പ്പൂ
എവിടെയോ പൌര്‍ണ്ണമി സന്ധ്യ പൂക്കുന്നു
കളമുളം തണ്ടില്‍ പ്രണയം കവിതയാകുന്നു
അതുകേട്ടകലെ മലനിരകള്‍ മാനസനടനമാടുന്നു
എന്‍മനം പൊന്മനം പ്രേമ വസന്തമാടുന്നു
മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍
കള്ളനേപ്പോലെ തെന്നല്‍ നിന്‍റെ ചാരുല്‍മുടി തുമ്പത്തു
വെണ്ണിലാപ്പൂക്കള്‍ മെല്ലെ തഴുകിമറയുന്നു
പിന്നിലാമഴയില്‍ പ്രണയം പീലി നീര്‍ത്തുന്നു
മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍