ചിത്രം: ബനാറസ്
സംവിധാനം: നേമം പുഷ്പരാജ്
വർഷം: 2009
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്: ശ്രേയ ഗോസൽ, സുദീപ് കുമാർ
മധുരം ഗായതി മീരാ
ഓംഹരി ജപലയമീ മീരാ എൻ
പാർവണ വിധുമുഖി മീരാ
പ്രണയാഞ്ജലി പ്രണവാഞ്ജലി
ഹൃദയാംഗുലീ ദലമുഴിഞ്ഞു മധുരമൊരു
മന്ത്രസന്ധ്യയായ് നീ
ലളിതലവംഗം ലസിതമൃദംഗം
യമുനാതുംഗതരംഗം
അനുപമരംഗം ആയുർകുലാംഗം
അഭിസരണോത്സവസംഗം
ചിരവിരഹിണിയിവളൊരു പൗർണ്ണമി
മുകിലല ഞൊറിയുടെ നിറവർണ്ണനേ
വരവേൽക്കുവാൻ തിരിയായിതാ
എരിയുന്നു ദൂരെ ദൂരെ
ദൂരെയൊരു കനലായ്
അതിശയഭൃംഗം അമൃതപതംഗം
അധരസുധാരസശൃംഗം
ഭാവുകമേകും ഭൈരവിരാഗം
കദനകുതൂഹലഭാവം
കുയിൽ മൊഴികളിലിവളുടെ പ്രാർത്ഥന
അലകടലിവളുടെ മിഴിനീർക്കണം
ഇളമഞ്ഞിലെ കളഹംസമായ്
പിടയുന്നു ദൂരെ ദൂരെ
ദൂരെയിരുചിറകായ്