ചിത്രം: ബനാറസ്
സംവിധാനം: നേമം പുഷ്പരാജ്
വർഷം: 2009
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്: കെ.ജെ യേശുദാസ് [സുജാത]
ശിവഗംഗേ ശിലാഗംഗേ
ശ്യാമസാന്ധ്യഗംഗേ
ത്രികാല മോക്ഷഗംഗേ
പറന്നുതളർന്നൊരു പ്രാവിന്റെ തൂവൽ
പ്രാണസങ്കടമായ് ഞാൻ നൽകാം
ആത്മദലാഞ്ജലി സ്വീകരിക്കൂ
ഈ ശ്രാവണമേഘപരാഗം
എന്റെ ആരതിദീപമരാളം
വരുമൊരു ജന്മമാം ഇരുൾമഴക്കൂട്ടിൽ
ധ്യാനവിലോലനായ് ഞാൻ നിൽക്കാം
ഈറനണിഞ്ഞൊരു കണ്ണുകളാൽ
ഈ ആർദ്രമാം ശ്രീബലി നൽകാം
നിന്റെ പ്രണയത്തിൻ പ്രാർത്ഥനയാകാം