ചിത്രം: ബനാറസ്
സംവിധാനം: നേമം പുഷ്പരാജ്
വർഷം: 2009
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്: ശ്രേയ ഗോസൽ
പ്രിയനൊരാൾ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ
രാത്രി മൈന കാതിൽ മൂളിയോ
ചാന്തു തൊട്ടില്ലേ
നീ ചന്ദനം തൊട്ടില്ലേ
കാറ്റുചിന്നിയ ചാറ്റൽമഴ
ചിലങ്ക കെട്ടില്ലേ
ശാരദേന്ദു ദൂരെ ദീപാങ്കുരമായ്
ആതിരയ്‌ക്കു നീ
വിളക്കുള്ളിൽ വെയ്‌ക്കവേ
ഘനശ്യാമയെപ്പോലെ
ഖയാൽ പാടിയുറക്കാം
അതു മദനമധുര
ഹൃദയമുരളിയേറ്റു പാടുമോ
സ്നേഹസാന്ധ്യരാഗം കവിൾകുമ്പിലെ
തേൻ തിരഞ്ഞിതാ വരുമാദ്യരാത്രിയിൽ
ഹിമശയ്യയിലെന്തേ
ഇതൾപെയ്തു വസന്തം
ഒരു പ്രണയശിശിരമുരുകി
മനസ്സിലൊഴുകുമാദ്യമായ്