ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ് അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്: കെ.എസ് ചിത്ര [കെ.ജെ യേശുദാസ്]
പ്രിയതോഴാ കരയരുതേ അരുളാം സാന്ത്വനം
ദുഃഖങ്ങളേ ദൂരേ ദൂരേ സ്വപ്നങ്ങളേ പോരൂ പോരൂ
മനമിടറാതേ ചിരിമറയാതേ മഞ്ഞിൽ കൊഴിയും
മോഹങ്ങൾ പൂവിടും
എന്നുയിരും നിന്നുയിരും ഒന്നിച്ചിണക്കിയ ദൈവം
ഇന്നു നൽകും നൊമ്പരങ്ങൾ നാളെ വിടരും സൗഭാഗ്യം
ഒരുകയ്യാൽ പ്രഹരിക്കും മറുകയ്യാൽ തഴുകിടും
വിചിത്രമാം പൊരുളല്ലയോ ഓ പ്രിയാ ജീവിതം
വാനിറമ്പിൽ പൊൻവിളക്കായ് മിന്നിതിളങ്ങുന്ന സൂര്യൻ
പാഴിരുളിൽ മറഞ്ഞാലും നാളെ വീണ്ടും വന്നണയും
ഒരുപുറം തമസ്സുള്ള മറുപുറം പ്രഭയുള്ള
തണുപ്പുള്ള തീയല്ലയോ ഓ പ്രിയാ ജീവിതം