ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ് അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്: കെ.എസ് ചിത്ര
മധുവിധുവായ് എൻമാനസമേതോ
മധുര മുന്തിരിയായ്
നിനക്കുമാത്രം പകരാൻ എന്നിൽ
നിറഞ്ഞുവല്ലോ സ്നേഹം
ഞാൻ നിന്നെ കണ്ടനാൾ തന്നെ
എന്റെ മനസ്സിൽ നീ നിറഞ്ഞു
സ്വപ്നങ്ങളാൽ ചുടുകണ്ണീരിനാൽ
ഞാൻ നിന്നെ പൂജിച്ചു
എൻ പ്രാണൻ പൂപോലെ
നിന്നുടെ കാൽക്കൽ നേദിച്ചു
നിൻനെഞ്ചം എന്റെ പൂമഞ്ചം
എന്നും ഞാനതിൽ തലചായ്ക്കും
സന്തോഷവും ജീവദുഃഖങ്ങളും
പങ്കിട്ടെടുക്കും നാം
പൊന്നല്ല പണമല്ല
നിൻ കാൽപൂമ്പൊടി ഞാൻ ചൂടും