സിനിമ :മിഴിരണ്ടിലും (2003)
ഗാനങ്ങള്‍ : വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
സംഗീതം :രവീന്ദ്രന്‍
ആലാപനം :സുജാത


വാര്‍മഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ
വാര്‍മഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ
ചൈതന്യമായ് നിന്ന സൂര്യനോ
ദൂരെ ദൂരെ പോകയോ

വാര്‍മഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞുവല്ലേ

ദേവകരാങ്കുലി ലതകള്‍ എഴുതും കവിതേ
വ്യോമസുരാങ്കന മുടിയില്‍ ചൂടും മലരേ
നിമിഷമോരോന്നായ് കൊഴിയുന്ന നേരം
നിമിഷമോരോന്നായ് കൊഴിയുന്ന നേരം
വിളറും മുഖമോ അകലേ

വാര്‍മഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞുവല്ലേ

ശ്യാമള സുന്ദര മിഴികള്‍ നിറയും അഴകേ
ദേവിവസുന്ദര നിനവില്‍ നിനയും കുളിരേ
പകലകലുമ്പോള്‍ അറിയുന്നുവോ നീ
പകലകലുമ്പോള്‍ അറിയുന്നുവോ നീ
വിരഹം വിധിയായ് അരികെ

വാര്‍മഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ
ചൈതന്യമായ് നിന്ന സൂര്യനോ
ദൂരെ ദൂരെ പോകയോ
വാര്‍മഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞുവല്ലേ

Get Malayalam lyrics on you mobile. Download our free app