സിനിമ : മിഴിരണ്ടിലും(2003)
ഗാനങ്ങള്‍:വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
സംഗീതം:രവീന്ദ്രന്‍
ആലാപനം :പി.ജയചന്ദ്രന്‍


ആലിലത്താലിയുമായ് വരു നീ
തിങ്കളേ ഇതിലേ ഇതിലേ
ആവണിപൊയ്കയില്‍ നാണമൊലും
ആമ്പലോ വധുവായ് അരികെ
മാനത്തായ് മുകില്‍ അകലെ മറയുമൊരു
യാമത്തില്‍ അനുരാഗമലിയുമൊരു
മാനത്തായ് മുകില്‍ അകലെ മറയുമൊരു
മാംഗല്യം രാവില്‍

ആലിലത്താലിയുമായ് വരു നീ
തിങ്കളേ ഇതിലേ ഇതിലേ
ആവണിപൊയ്കയില്‍ നാണമൊലും
ആമ്പലോ വധുവായ് അരികെ

മേലെ മാളികയില്‍ നിന്നും
രഥമേറി വന്ന മണിമാരന്‍
മണവാട്ടിയാ‍യ വര മഞ്ചുളാങ്കിയുടെ
സ്വന്തമായ നിമിഷം
മേലെ മാളികയില്‍ നിന്നും
രഥമേറി വന്ന മണിമാരന്‍
മണവാട്ടിയാ‍യ വര മഞ്ചുളാങ്കിയുടെ
സ്വന്തമായ നിമിഷം
വരവേല്‍ക്കൂ മൈനേ നിറമംഗളമരുളൂ കോകിലമേ
വരവേല്‍ക്കൂ മൈനേ നിറമംഗളമരുളൂ കോകിലമേ
സുരഭിലമായൊരു മണിയറ മെനയൂ
മധുവന മാനസമേ

ആലിലത്താലിയുമായ് വരു നീ
തിങ്കളേ ഇതിലേ ഇതിലേ
ആവണിപൊയ്കയില്‍ നാണമൊലും
ആമ്പലോ വധുവായ് അരികെ

ചന്ദനക്കുറിയണിഞ്ഞും
നറു കുങ്കുമതിലകമോടെ
കനകാങ്കുലീയമണിയുന്ന
ദേവസവി ദേവി ലോല നീയെ
ചന്ദനക്കുറിയണിഞ്ഞും
നറു കുങ്കുമതിലകമോടെ
കനകാങ്കുലീയമണിയുന്ന
ദേവസവി ദേവി ലോല നീയെ
ഇതളനിയുന്നല്ലോ കുമുദിനിയുടെ കനക നിലാവൊലിയില്‍
ഇതളനിയുന്നല്ലോ കുമുദിനിയുടെ കനക നിലാവൊലിയില്‍
പുതിയൊരു ജീവിത വനികയിലുണരൂ
കുറുമൊഴി മുല്ലകളേ

ആലിലത്താലിയുമായ് വരു നീ
തിങ്കളേ ഇതിലേ ഇതിലേ
ആവണിപൊയ്കയില്‍ നാണമൊലും
ആമ്പലോ വധുവായ് അരികെ
മാനത്തായ് മുകില്‍ അകലെ മറയുമൊരു
യാമത്തില്‍ അനുരാഗമലിയുമൊരു
മാനത്തായ് മുകില്‍ അകലെ മറയുമൊരു
യാമത്തില്‍ അനുരാഗമലിയുമൊരു
മാംഗല്യം രാവില്‍

ആലിലത്താലിയുമായ് വരു നീ
തിങ്കളേ ഇതിലേ ഇതിലേ
ആവണിപൊയ്കയില്‍ നാണമൊലും
ആമ്പലോ വധുവായ് അരികെ

Get Malayalam lyrics on you mobile. Download our free app