കൂത്തമ്പലത്തില്‍ വച്ചോ
ഗാനങ്ങള്‍ : ശ്രീകുമാരന്‍ തമ്പി
സംഗീതം : പി.സുന്ദരരാജന്‍
ആലാപനം :ശ്രീകുമാര്‍
കൂത്തമ്പലത്തില്‍ വച്ചോ
കുറുമൊഴികുന്നില്‍ വച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞു
നിന്‍റെ കുപ്പിവള ചിരിച്ചുടഞ്ഞു
കൂത്തമ്പലത്തില്‍ വച്ചോ
കുറുമൊഴികുന്നില്‍ വച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞു
നിന്‍റെ കുപ്പിവള ചിരിച്ചുടഞ്ഞു
കുളപ്പുരക്കല്ലില്‍ വച്ചോ
ഊട്ടുപുരക്കുള്ളില്‍ വച്ചോ
അരമണി നാണം മറന്നൂ
നിന്‍റെ അരമണി നാണം മറന്നൂ
കൂത്തമ്പലത്തില്‍ വച്ചോ
കുറുമൊഴികുന്നില്‍ വച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞു
പൂമാല കാവിലെ പൂര വിളക്കുകള്‍ നിന്‍
തൂമുഖം കണ്ടു കൊതിച്ചു
പൊന്നെഴുത്താം ചേലയുടെ ഞൊറികളില്‍
മുഖം ചായ്ച്ചു
പൊന്നെഴുത്താം ചേലയുടെ ഞൊറികളില്‍
മുഖം ചായ്ച്ചു
തെന്നലെന്‍റെ നെഞ്ചം തകര്‍ത്തു
വീണ്ടും തെന്നലെന്‍റെ നെഞ്ചം തകര്‍ത്തു
കൂത്തമ്പലത്തില്‍ വച്ചോ
കുറുമൊഴികുന്നില്‍ വച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞു
ചേലൊത്ത കൈകളാല്‍ ഓട്ടു കൈ വട്ടകയില്‍
പായസം കൊണ്ടു വന്നപ്പോള്‍
നിന്‍റെ കളി ചുംബനത്താല്‍
ഹൃദയത്തില്‍ സ്മൃതി പെയ്ത
നിന്‍റെ കളി ചുംബനത്താല്‍
ഹൃദയത്തില്‍ സ്മൃതി പെയ്ത
പാല്‍ മധുരം ചുണ്ടില്‍ കിനിഞ്ഞു.
ശൃംഗാര പാല്‍ മധുരം ചുണ്ടില്‍ കിനിഞ്ഞു.
കൂത്തമ്പലത്തില്‍ വച്ചോ
കുറുമൊഴികുന്നില്‍ വച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞു
നിന്‍റെ കുപ്പിവള ചിരിച്ചുടഞ്ഞു
കുളപ്പുരക്കല്ലില്‍ വച്ചോ
ഊട്ടുപുരക്കുള്ളില്‍ വച്ചോ
അരമണി നാണം മറന്നൂ
നിന്‍റെ അരമണി നാണം മറന്നൂ
കൂത്തമ്പലത്തില്‍ വച്ചോ
കുറുമൊഴികുന്നില്‍ വച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞു