മുകിലെ മുകിലേ നീ ദൂത് പോ
ഗാനങ്ങള്‍:ഗിരീഷ് പുത്തഞ്ചേരി
സംഗീതം:ജോഷ്വ ശ്രീധര്‍
ആലാപനം :ശ്രീകുമാര്‍
മുകിലെ മുകിലേ നീ ദൂത് പോ
ഇന്നകലേ അകലേ എന്‍ കുഞ്ഞു രാക്കിളി
പുഴയും മഴയും പുലര്‍ക്കാലവും
ഇന്നവളെ കളിയാക്കും മഞ്ഞുപാട്ടുമായ്
മഷിമായും പൂമിഴിയോടെ
വിഷുനാളില്‍ കണികാണുവാന്‍
അരികിലൊരാളിന്നൊരുങ്ങി വരും
അഴകിന്‍ തെന്നലേ
മുകിലെ മുകിലേ നീ ദൂത് പോ
ഇന്നകലേ അകലേ എന്‍ കുഞ്ഞു രാക്കിളി
പുഴയും മഴയും പുലര്‍ക്കാലവും
ഇന്നവളെ കളിയാക്കും മഞ്ഞുപാട്ടുമായ്
നെല്ലി മരം ചില്ലകളാല്‍ കായ്മണി തന്നു
മുല്ലകള്‍ നിന്‍ മുടിയഴകില്‍
മുത്തുകളെല്ലാം കോര്‍ത്തു തന്നു
നിന്‍ കവിളില്‍ എനിക്കു മാത്രം തനിച്ചുകാണാന്‍
പുന്നുരുകും കുരുന്നു മറുകൊന്നെറിഞ്ഞു തന്നു
വിദൂര താരം വിദൂരതാരം വിദൂരതാരം
ഉണ്ണിയൊരാള്‍ നിന്‍ മനസ്സില്‍ പാല്‍മണമായ്
പാണനൊരാള്‍ നന്തുണിയില്‍
പഴയൊരു പാട്ടിന്‍ ശീലു തന്നു
നിന്‍കനവില്‍ എനിക്കു മാത്രം പുതച്ചുറങ്ങാന്‍
നെയ്തു തരും നിലവുകസവാല്‍ മെനെഞ്ഞ മൌനം
വിദൂരമേഘം വിദൂരമേഘം വിദൂരമേഘം
മുകിലെ മുകിലേ നീ ദൂത് പോ
ഇന്നകലേ അകലേ എന്‍ കുഞ്ഞു രാക്കിളി
പുഴയും മഴയും പുലര്‍ക്കാലവും
ഇന്നവളെ കളിയാക്കും മഞ്ഞുപാട്ടുമായ്
മഷിമായും പൂമിഴിയോടെ
വിഷുനാളില്‍ കണികാണുവാന്‍
അരികിലൊരാളിന്നൊരുങ്ങി വരും
അഴകിന്‍ തെന്നലേ
മുകിലെ മുകിലേ നീ ദൂത് പോ
ഇന്നകലേ അകലേ എന്‍ കുഞ്ഞു രാക്കിളി
പുഴയും മഴയും പുലര്‍ക്കാലവും
ഇന്നവളെ കളിയാക്കും മഞ്ഞുപാട്ടുമായ്
ആ.ആ....