ഒരുകിളി പാട്ടു മൂളവേ മറുകിളിയേറ്റുപാടുമോ
ഗാനങ്ങള്‍ : ഗിരീഷ് പുത്തഞ്ചേരി
സംഗീതം :ഔസേപ്പച്ചന്‍
ആലാപനം :യേശുദാസ്,ചിത്ര
ഒരുകിളി പാട്ടു മൂളവേ മറുകിളിയേറ്റുപാടുമോ
ഒരുകിളി പാട്ടു മൂളവേ മറുകിളിയേറ്റുപാടുമോ
മധുവസന്തമഴനനഞ്ഞു വരുമോ
ഒരു സ്വരതാരം പോലെ ജപലയമന്ത്രം പോലെ
അരികികെ വരാം പറന്നു പറന്നു പറന്നു പറന്നു ഞാന്‍

വലം കാല്‍ ചിലമ്പുമായ് വിരുന്നെത്തിയെന്‍റെ നെഞ്ചിന്‍
മണി താഴിന്‍ തഴുതിന്‍റെ അഴി നീക്കി നീ

നിനക്കു വിശാന്‍ വെണ്‍തിങ്കള്‍വിശറിയായ്
നിനക്കു വിശാന്‍ വെണ്‍തിങ്കള്‍വിശറിയായ്
നിനക്കുറങ്ങാന്‍ രാമച്ച കിടക്കയായ് ഞാന്‍
നിന്‍റെ രാമച്ച കിടക്കയായ് ഞാന്‍
ഒരുകിളി പാട്ടു മൂളവേ മറുകിളിയേറ്റുപാടുമോ
ഒരുകിളി പാട്ടു മൂളവേ മറുകിളിയേറ്റുപാടുമോ
തിരിയായ് തെളിഞ്ഞു നിന്‍ മനസ്സിന്‍റെയമ്പലത്തില്‍
ഒരുജന്മം മുഴുവന്‍ ഞാന്‍ എരിയില്ലയോ

നിനക്കുമീട്ടാന്‍ വരരുദ്രവീണയായ്
നിനക്കുമീട്ടാന്‍ വരരുദ്രവീണയായ്
നിനക്കു പാടാന്‍ ഞാനെന്നെ സ്വരങ്ങളാക്കി
എന്നും ഞാനെന്നെ സ്വരങ്ങളാക്കി