ചിത്രം : അറബിക്കഥ
ഗാനങ്ങള്‍ : അനില്‍ പനച്ചൂരാന്‍
സംഗീതം : ബിജിബാല്‍
ആലപനം : യേശുദാസ്

തത്തിന്തക തൈതോം തത്തിന്തക തൈതോം
തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ് മണ്ണി‌ന്‍‌റെ താളം
തത്തിന്തക തൈതോം തത്തിന്തക തൈതോം
തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ് മണ്ണി‌ന്‍‌റെ താളം

തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു..

തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും

തത്തിന്തക തൈതോം തൈതോം
തത്തിന്തക തൈതോം തൈതോം
തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ് മണ്ണിന്റെ താളം

ഒരു വട്ടിപ്പൂവുമായ് അകലത്തെ അമ്പിളി
തിരുവോണ തോണിയൂന്നുമ്പോള്‍..
ഒരു വട്ടിപ്പൂവുമായ് അകലത്തെ അമ്പിളി
തിരുവോണ തോണിയൂന്നുമ്പോള്‍..
തിരപുല്‍കും നാടെന്നെ തിരികേ വിളിക്കുന്നു
ഇള വെയിലിന്‍ മധുരക്കിനാ‍വായ് ...തിരികേ..

തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും

തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകി പാടുന്ന പാട്ടില്‍ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു ..തിരികേ..

തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു..
തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും

തത്തിന്തക തൈതോം തൈതോം
തത്തിന്തക തൈതോം തൈതോം
തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ് മണ്ണിന്റെ താളം

തത്തിന്തക തൈതോം തത്തിന്തക തൈതോം
തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം

Get Malayalam lyrics on you mobile. Download our free app