ചിത്രം : നഖക്ഷതങ്ങള്‍
സംഗീതം : ബോംബെ രവി
ആലാപനം : പി.ജയചന്ദ്രന്‍
കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ..ഒരു ദേവദൂതികയാണു നീ..
കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ..ഒരു ദേവദൂതികയാണു നീ..
ചിത്രവര്‍ണ്ണങ്ങള്‍ നൃത്തമാടും നിന്‍..
ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍
ചിത്രവര്‍ണ്ണങ്ങള്‍ നൃത്തമാടും നിന്‍..
ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍
ഞങ്ങള്‍ കേള്‍ക്കാത്ത പാട്ടിലെ
സ്വരവര്‍ണ്ണരാജികള്‍ ഇല്ലയോ ഇല്ലയോ ഇല്ലയോ
കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ..
അന്തരശ്രു സരസ്സില്‍ നീന്തിടും.
ഹംസ ഗീതങ്ങള്‍ ഇല്ലയോ
ശബ്‌ദ സാഗരത്തിന്‍ അഗാധ
നിശ്ശബ്‌ദ ശാന്തത ഇല്ലയോ ഇല്ലയോ ഇല്ലയോ
കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ..
കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ..ഒരു ദേവദൂതികയാണു നീ..