പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
ഗാനങ്ങള്‍ :ഗിരീഷ് പുത്തഞ്ചേരി
സംഗീതം : രവീന്ദ്രന്‍
ആലാപനം : ചിത്ര
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരിവെയിലൊളി പൂക്കാവടി
ആടീ തിരു തില്ലാനാ തിമില തകിലൊടു
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരിവെയിലൊളി പൂക്കാവടി
ആടീ തിരു തില്ലാനാ തിമില തകിലൊടു
പാടി പാടീ..
തില്ലാനാ തിത്തില്ലാനാ തിര തിര തിര തിര തിരതില്ലാനാ
തില്ലാനാ തിത്തില്ലാനാ തിര തിര തിര തിര തിരതില്ലാനാ
അരിയന്നൂര്‍കാവിലെ കൂത്തു മാടത്തില്‍
തിരിവയ്ക്കാന്‍ പോരുന്നു മകര സൂര്യനും
തേവാരം കാണണം വേല കൂടണം
തെക്കന്നന്‍ പുള്ളുവന്‍ പാട്ടും കേള്‍ക്കണം
തിരുവില്വാ മലയില്‍ മേടപുലര്‍കാല
പൊന്‍കണി വയ്ക്കാന്‍ വെള്ളോട്ടിന്‍ ഉരുളിയൊരുക്കണം
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരിവെയിലൊളി പൂക്കാവടി
ആടീ തിരു തില്ലാനാ തിമില തകിലൊടു
പാടി പാടീ..
തൃത്താല കോലോത്തെ വേളിപെണ്ണിനു
തിരുവിരലില്‍ ചാര്‍ത്താന്‍ താര മോതിരം
കണ്ണെഴുതാന്‍ രാവിനു കൂടു കണ്മഷി
കസവണിയാന്‍ മാറ്റേഴും മാഘ പൌര്‍ണ്ണമി
തിരുവെളി പന്തലു മേയാന്‍ തിരുനാവ
മണലോരത്തെ തിരുവാതിര മെനയും പനയോല
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍
പുലരിവെയിലൊളി പൂക്കാവടി
ആടീ തിരു തില്ലാനാ തിമില തകിലൊടു
പാടി പാടീ..