എന്തിനു വേറോരു സൂര്യോദയം
ഗാനങ്ങള്‍ :കൈതപ്രം
സംഗീതം : രവീന്ദ്രന്‍
ആലാപനം :യേശുദാസ്
എന്തിനു വേറോരു സൂര്യോദയം
എന്തിനു വേറോരു സൂര്യോദയം
നീയെന് പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന് അരികിലില്ലേ
മലര്‍വനിയില്‍ വെറുതെ
എന്തിനു വേറൊരു മധുവസന്തം
നിന്റെ നൂപുര മര്‍മ്മരം
ഒന്നു കേള്ക്കാനായ് വന്നു ഞാന്‍
നിന്റേ സ്വാന്തന വേണുവില്‍
രാഗലോലമായ് ജീവിതം
നീയെന്റെ ആനന്ദനീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ചലി
ഇനിയും ചിലമ്പണിയൂ
എന്തിനു വേറോരു സൂര്യോദയം
ശ്യാമ ഗോപികേ ഈ മിഴി
പൂക്കളിന്നെന്തിനേ ഈറനായ്
താവകാങ്കുലി ലാളനങ്ങളില്‍
ആര്‍ദ്രമായ് മാനസം
പൂകൊണ്ടു മൂടുന്നു വ്യന്താവനം
സിന്തൂരമണിയുന്നു രാഗാമ്പരം
പാടൂ സ്വരയമുനേ
എന്തിനു വേറോരു സൂര്യോദയം
നീയെന് പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന് അരികിലില്ലേ
മലര്‍വനിയില്‍ വെറുതെ
എന്തിനു വേറൊരു മധുവസന്തം