സിനിമ : ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍(1986)
ഗാനങ്ങള്‍ :രമേശന്‍ നായര്‍
സംഗീതം :രഘു കുമാര്‍
ആലാപനം :യേശുദാസ്, ചിത്ര

നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും
രതിലയസുഖമായ് അമൃതിനു കുളിരായ് അഴകിനുമഴകായ്
ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ്‌ വാ

നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ

നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന്‍ താളങ്ങളില്‍
കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ
നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന്‍ താളങ്ങളില്‍
കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ
നീയെന്‍ കനവിനു നിറമായ് മലരിനു മണമായ്
കരളിനു സുഖമായ് കലയുടെ ചിറകായ്
മിഴിയുടെ തണലായ് മൊഴിയുടെ കുളിരായ്
കവിതകള്‍ പാടാന്‍ വാ

നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ

നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും
കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ
നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും
കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ
നീയെന്‍ പുലരിയില്‍ ഉദയം സിരകളില്‍ അമൃതം
മൊഴികളില്‍ മധുരം മിഴികളില്‍ നീലം
കുളിരിനു കുളിരായ് കുയിലിനു സ്വരമായ്
കിളിമൊഴി കളമൊഴി വാ

നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും
രതിലയസുഖമായ് അമൃതിനു കുളിരായ് അഴകിനുമഴകായ്
ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ്‌ വാ
നീയെന്‍ കിനാവോ പൂവോ നിലാവോ
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ


Get Malayalam lyrics on you mobile. Download our free app