സിനിമ : രാവണപ്രഭു(2001)
ഗാനങ്ങള്‍ : ഗിരീഷ് പുത്തഞ്ചേരി
സംഗീതം :സുരേഷ് പീറ്റേഴ്സ്
ആലാപനം :ജയചന്ദ്രന്‍,സുജാത

അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ

അലയാന്‍ വാ അലിയാന്‍ വാ ഈ പ്രണയകല്‍പ്പത്തിലമരാന്‍ വാ
ഇതൊരമര ഗന്ധര്‍വ്വയാമം ഇതൊരനഘ സംഗീത സല്ലാപം
അലഞൊറിയുമാഷാഡ തീരം അതിലമൃതുപെയ്യുമീ ഏഴാം യാമം

നീല ശൈലങ്ങള്‍ നേര്‍ത്ത മഞ്ഞാലേ നിന്നെ മൂടുന്നുവോ
രാജഹംസംങ്ങള്‍ നിന്‍‌റെ പാട്ടിന്‍‌റെ വെണ്ണയുണ്ണുന്നുവോ
പകുതിപൂക്കുന്ന പാരിജാതങ്ങള്‍ പ്രാവുപോല്‍ നെഞ്ചിലമരുന്നു
കുറുകിനില്‍ക്കുന്ന നിന്‍‌റെ യൌവ്വനം രുദ്രവീണയായ് പാടുന്നു
നീ ദേവശില്‍പ്പമായ് ഉണരുന്നു

ഇതൊരമര ഗന്ധര്‍വ്വയാമം ഇതൊരനഘ സംഗീത സല്ലാപം
അലഞൊറിയുമാഷാഡ തീരം അതിലമൃതുപെയ്യുമീ ഏഴാം യാമം
അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ
അലയാന്‍ വാ അലിയാന്‍ വാ ഈ പ്രണയകല്‍പ്പത്തിലമരാന്‍ വാ

വാര്‍മൃദഗാദി വാദ്യവൃന്ദങ്ങള്‍ വാനിലുയരുന്നുവോ
സ്വര്‍ണ്ണ കസ്തൂരി കനക കളഭങ്ങള്‍ കാറ്റിലുയരുന്നുവോ
അരിയമാന്‍പെട പോലെനീയെന്‍‌റെ അരികില്‍ വന്നൊന്നു നില്‍ക്കുമ്പോള്‍
മഴയിലാടുന്ന ദേവതാരങ്ങള്‍ മന്ത്രമേലാപ്പു മേയുമ്പോള്‍
നീ വനവലാഖയായ് പാടുന്നു

ഇതൊരമര ഗന്ധര്‍വ്വയാമം ഇതൊരനഘ സംഗീത സല്ലാപം
അലഞൊറിയുമാഷാഡ തീരം അതിലമൃതുപെയ്യുമീ ഏഴാം യാമം
അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ
അലയാന്‍ വാ അലിയാന്‍ വാ ഈ പ്രണയകല്‍പ്പത്തിലമരാന്‍ വാ

Get Malayalam lyrics on you mobile. Download our free app