സിനിമ:രാവണപ്രഭു (2001)
ഗാനങ്ങള്‍ :ഗിരീഷ് പുത്തഞ്ചേരി
സംഗീതം :സുരേഷ് പീറ്റേഴ്സ്
ആലാ‍പനം :യേശുദാസ്

ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയ ശൈലങ്ങള്‍ സാക്ഷി
അകമെരിയും ആരണ്യ തീരങ്ങളില്‍
ഹിമ മുടിയില്‍ ചായുന്ന വിണ്‍ഗംഗയില്‍
മറയുകയായ് നീയാജ്വാലാമുഖം

ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയ ശൈലങ്ങള്‍ സാക്ഷി

ഹൃദയത്തില്‍ നിന്‍‌മൂക പ്രണയത്തിന്‍ ഭാവങ്ങള്‍
പഞ്ചാഗ്നിനാളമായ് എരിഞ്ഞിരുന്നു
തുടുവിരലിന്‍ തുമ്പാല്‍ നിന്‍ തിരുനെറ്റിയിലെന്നെ നീ
സിന്ദൂര രേണുവായണിഞ്ഞിരുന്നു.
മിഴികളിലൂറും ജപലയമണികള്‍
കറുകകള്‍ അണിയും കണിമഴമലരായ്
വിടപറയും പ്രിയസഖിയുടെ
മൌനനൊമ്പരങ്ങളറിയും

ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയ ശൈലങ്ങള്‍ സാക്ഷി

മനസ്സിന്‍ നീ എപ്പോഴും മന്ത്രാനുഭൂതിയാം
മഞ്ഞിന്‍‌റെ വല്‍ക്കലം പുതച്ചിരുന്നു
തുടിയായ് ഞാനുണരുമ്പോള്‍ ഇടനെഞ്ചില്‍ നീയെന്നും
ഒരുരുദ്ര താളമായ് ചേര്‍ന്നിരുന്നു.
താണ്ഡവമാടും മനസിലെയിരുള്ളില്‍
ഓര്‍മ്മകളെഴുതും തരളനിലാവെ
വിടപറയും പ്രിയസഖിയുടെ
മൌനനൊമ്പരങ്ങളറിയും

ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയ ശൈലങ്ങള്‍ സാക്ഷി
അകമെരിയും ആരണ്യ തീരങ്ങളില്‍
ഹിമ മുടിയില്‍ ചായുന്ന വിണ്‍ഗംഗയില്‍
മറയുകയായ് നീയാജ്വാലാമുഖം

ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയ ശൈലങ്ങള്‍ സാക്ഷി

Get Malayalam lyrics on you mobile. Download our free app