ചിത്രം: സമസ്ത കേരളം പി.ഒ

സംവിധാനം: ബിപിൻ പ്രഭാകർ
വർഷം: 2009
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: വിജയ്‌ യേശുദാസ്‌

 

സുന്ദരീ എൻ സുന്ദരീ
നിന്നെ കണ്ടനാൾ തൊട്ട്‌ പ്രേമമെടീ
കണ്മണീ എന്റെ സ്വന്തമോ
നിന്റെ ചുണ്ടിലെ ഈ പുഞ്ചിരി
കാറ്റോടും മേട്ടിൽ കണ്ണാടിക്കൂട്ടിൽ
കുളിരങ്കം തുടങ്ങാനെഴുന്നള്ളി വായോ
മെല്ലെ സുന്ദരീ എൻ സുന്ദരീ
നിന്നെ കണ്ടനാൾ തൊട്ട്‌ പ്രേമമെടീ

നെഞ്ചിൽ നിൻ പുന്നാരത്തിൻ കൊഞ്ചൽ
തന്നാനംപ്പാടി പുൽകും കിനാവിൻപുഴ നീയല്ലേ
രാവിൽ ഉള്ളിലുള്ള കാവിൽ
മഞ്ഞുതുള്ളി കൊണ്ടേ പൊന്നേ നിന്നെ മൂടി ഞാൻ
സിന്ദൂരകലയുള്ള കവിളിണയിൽ
എന്റെ പഞ്ചാരചൊടികൊണ്ട്‌ കുറിതൊടുവാൻ
എനിക്കൊന്നല്ല നൂറായും നേരുന്നു മോഹം വല്ലാതെ

തെന്നൽ കിന്നാരമ്മൂളും കൊമ്പിൽ നീയാടുംനേരം
നിലാവിൻമഴ ഞാനല്ലേ
ഈറൻ ചേലയുള്ള മാറിൽ ചൂടുരുക്കി
എന്നെ കണ്ണെയ്യുന്നതെന്തേ നീ
കല്യാണകനവുള്ള കുറിതരുവാൻ
കൊച്ചുകല്യാണിക്കിളി നിന്റെ അരികിൽ വരും
നമ്മളെന്നെന്നും ഒന്നാകും ആ നല്ലനാളോ ചൊല്ലീടാം


Get Malayalam lyrics on you mobile. Download our free app