ചിത്രം: വീണ്ടും ചില വീട്ടുകാര്യങ്ങൾ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1999
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌ & കോറസ്‌

 

വിശ്വം കാക്കുന്നനാഥാ വിശ്വൈക നായകാ
ആത്മാവിലെരിയുന്ന തീയണയ്ക്കൂ
നിൻ ആത്മചൈതന്യം നിറയ്ക്കൂ
ആത്മചൈതന്യം നിറയ്ക്കൂ

ഇടയൻ കൈവിട്ട കുഞ്ഞാടുകൾ
ഇരുളിൽ കൈത്തിരി തിരയുമ്പോൾ
ആരുമില്ലാത്തവർക്കഭയം നൽകും
കാരുണ്യമെന്നിൽ ചൊരിയേണമേ

അകലാതെ അകലുന്നു സ്നേഹാംബരം
നീ അറിയാതെ പോകുന്നുയെൻ നൊമ്പരം
അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ
ധന്യമായ്‌ തീരട്ടെ നിൻ വീഥിയിൽ


Get Malayalam lyrics on you mobile. Download our free app