ചിത്രം: മാടമ്പി
വർഷം: 2008
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: കെ.ജെ യേശുദാസ്‌ [ശ്വേത]

 

അമ്മമഴക്കാറിനു കൺനിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺക്കൂടിൽ ഞാൻ പിടഞ്ഞു
മണൽമായ്കുമീ കാൽപ്പാടുകൾ
തേടി നടന്നൊരു ജപസന്ധ്യേ

പാർവ്വണങ്ങൾ പടിവാതിൽ ചാരുമൊരു
മനസ്സിൻ നടവഴിയിൽ
രാത്രി നേരമൊരു യാത്രപോയ
നിഴലെവിടേ വിളികേൾക്കാൻ അമ്മേ
സ്വയമെരിയാനൊരു മന്ത്രദീക്ഷ തരുമോ

നീ പകർന്ന നറു പാൽ തുളുമ്പുമൊരു
മൊഴിതൻ ചെറുചിമിഴിൽ
പാതിപാടുമൊരു പാട്ടുപോലെ
അതിലലിയാൻ കൊതിയല്ലേ അമ്മേ
ഇനിയുണരാനൊരു സ്നേഹഗാഥ തരുമോ

 

 


Get Malayalam lyrics on you mobile. Download our free app