ചിത്രം: മകന്റെ അച്ഛൻ
സംവിധാനം: വി.എം വിനു
വർഷം: 2009
രചന: അനിൽ പനച്ചൂരാൻ
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്: വിനീത് ശ്രീനിവാസൻ
ഒത്തൊറുമിച്ചൊരു ഗാനംപാടാൻ
മൊത്തം പേർക്കും കൊതിയായി
പുസ്തകമങ്ങനെ തിന്നു മടുത്ത്
മസ്തിഷ്കത്തിൽ ചെതലായീ
മൊത്തം പേർക്കും പ്രാന്തായി
സാറേ സാറേ സ സ സ സാരേഗമാ
പാഠം പഠിച്ചു മുടിച്ചു
നമ്മൾ ആകെ പരുവകേടായി
കണ്ൺ കടഞ്ഞ് കനൽപൊരി പാറി
കണ്ണടവെപ്പൊരു പതിവായി
തക്കംപാർത്തിരുന്നു കുറ്റംകണ്ടുപിടിച്ചു
ചട്ടംകൊണ്ടുവന്ന മത്തായി
പുത്തൻ വേലിയൊറു വയ്യാവേലിയാക്കും
മുള്ളേ മുള്ളുമുരിക്കേ
രക്ഷകർത്താക്കൾ ശത്രുക്കളായി
വീടുതടങ്കൽ പാളയമായ്
ഉന്നതബിരുധം ഗോവിന്ദയായാൽ
നാടുവിടേണ്ടൊറു ഗതിയായി
മത്തൻ കുത്തിയിട്ട് മുട്ടൻ കുമ്പളങ്ങകിട്ടാൻ
കാത്തിരിക്കും ചങ്ങായി
കഷ്ടം നിന്റെ ഗതി ഇഷ്ടം മാറ്റിപിടി
മുത്തേ നെഞ്ചു കുലുക്കി