തുമ്പീ വാ തുമ്പക്കുടത്തിന്‍
സംഗീതം : ഇളയരാജ
ആലാപനം : എസ്. ജാനകി
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം

ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം

മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യകയ്യാല്‍ തൊടാം

ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലില്‍
ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ടതണലില്‍
ഊഞ്ഞാലേ...പാടാമോ...
ഊഞ്ഞാലേ...പാടാമോ...
മാനത്തു മാമന്‍റെ തളികയില്‍ മാമുണ്ണാന്‍ പോകാമൊ നമുക്കിനി
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം
പണ്ടത്തെ പാട്ടിന്റെ വരികള് ചുണ്ടത്ത് തേന്‍തുള്ളിയായ്

കല്‍ക്കണ്ട കുന്നിന്റെ മുകളില് കാക്കാച്ചി മേയുന്ന തണലില്‍

ഊഞ്ഞാലേ...പാടിപ്പോയ്...
ഊഞ്ഞാലേ...പാടിപ്പോയ്...
ആക്കയ്യില്‍ ഈക്കയ്യിലൊരുപിടി കയ്ക്കാത്ത നെല്ലിക്കായ് മണി തരൂ..