സിനിമ: ക്ലാസ് മേറ്റ്സ്
ഗാനങ്ങള്‍ :വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
സംഗീതം :അലക്സ് പോള്‍
ആലാപനം :വിധു പ്രതാപ്,റെജു ജോസഫ്,രമേഷ് ബാബു,സിസിലി

താനാന നാന താനാന നാ‍നാ
താനാനാ താനാനാ താനാനാന

കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നീ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം
ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം
കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും

മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍‌വെയിലായ് മാറാന്
‍നെഞ്ചം കണികണ്ടേ നിറയേ
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍‌വെയിലായ് മാറാന്
‍നെഞ്ചം കണികണ്ടേ നിറയേ
കാണുന്നതിലെല്ലാം മഴവില്ലുള്ളതുപോലെ
ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ
പുലരൊളിയുടെ കസവണിയണ
മലരുകളുടെ രസ നടനം

കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും

വിണ്ണില്‍ മിഴി പാകുന്നൊരു പെണ്‍‌മയിലായ് മാറാന്‍
ഉള്ളില്‍ കൊതിയില്ലേ സഖിയേ
വിണ്ണില്‍ മിഴി പാകുന്നൊരു പെണ്‍‌മയിലായ് മാറാന്‍
ഉള്ളില്‍ കൊതിയില്ലേ സഖിയേ
കാണാത്തൊരു കിളിയെങ്ങോ കൊഞ്ചുന്നതുപോലെ
കണ്ണീരിനു കയ്പ്പില്ലെന്നറിയുന്നതു പോലെ
പുതുമഴയുടെ കൊലുസിളകിയ
കനവുകളുടെ പദ ചലനം

കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നീ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം
ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം
കാറ്റാടി തണലും തണലത്തറ മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നീ ഇടനാഴിയിലായ്

Get Malayalam lyrics on you mobile. Download our free app