സിനിമ : ക്ലാസ് മേറ്റ്സ്
ഗാനങ്ങള്‍:വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
സംഗീതം :അലക്സ് പോള്‍
ആലാപനം:വിനീത് ശ്രീനിവാസന്‍

എന്‍‌റെ ഖല്‍ബിലെ വെണ്ണിലാവു നീനല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍മുല്ലമുട്ടിലൂറും
അത്തറൊന്നു വേണ്ടേ
എന്‍‌റെ ഖല്‍ബിലെ വെണ്ണിലാവു നീനല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍മുല്ലമുട്ടിലൂറും
അത്തറൊന്നു വേണ്ടേ .....അത്തറൊന്നു വേണ്ടേ
എന്‍‌റെ കൂട്ടുകാരാ സുല്‍ത്താന്‍‌റെ ചേലുകാരാ

നിന്‍‌റെ പുഞ്ചിരി പാലിനുള്ളിലെ.................
നിന്‍‌റെ പുഞ്ചിരി പാലിനുള്ളിലെ
പഞ്ചസാരയാവാം
നിന്‍‌റെ നെഞ്ചിലെ ദഫുമുട്ടുമായ്എന്നുമെന്‍‌റെയാവാം
ഒപ്പനക്കുനീ കൂടുവാന്‍മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
ഒപ്പനക്കുനീ കൂടുവാന്‍മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
എന്തുമാത്രമെന്നാഗ്രഹങ്ങളെമൂടിവച്ചുവെന്നോ

എന്‍‌റെ ഖല്‍ബിലെ വെണ്ണിലാവു നീനല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ .....
അത്തറൊന്നു വേണ്ടേ
എന്‍‌റെ കൂട്ടുകാരാ
സുല്‍ത്താന്‍‌റെ ചേലുകാരാ

തൊട്ടുമീട്ടുവാന്‍ ഉള്ള തന്ത്രികള്.......
‍തൊട്ടുമീട്ടുവാന്‍ ഉള്ള തന്ത്രികള്‍പൊട്ടുമെന്നപോലെ
തൊട്ടടുത്തുനീ നിന്നുവെങ്കിലുംകൈ തൊടാഞ്ഞതെന്തേ
ലാളനങ്ങളില്‍ മൂളുവാന്
‍കൈതാളമിട്ടൊന്നു പാടുവാന്‍
ലാളനങ്ങളില്‍ മൂളുവാന്
‍കൈതാളമിട്ടൊന്നു പാടുവാന്‍
എത്ര വട്ടമെന്‍ കാല്‍ചിലങ്കകള്‍മെല്ലെ കൊഞ്ചിയെന്നോ

എന്‍‌റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ
എന്‍‌റെ കൂട്ടുകാരാ
സുല്‍ത്താന്‍‌റെ ചേലുകാരാ
എന്‍‌റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ
എന്‍‌റെ കൂട്ടുകാരാ സുല്‍ത്താന്‍‌റെ ചേലുകാരാ

Get Malayalam lyrics on you mobile. Download our free app