മുദ്ര
ഗാനരചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : മോഹന്‍ സിതാര
ആലാപനം : എം.ജി.ശ്രീകുമാര്‍
പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം
കടവിലെ കിളികള്‍ തന്‍
കനവിലെ മോഹമായ്
പുഴയിലേ ഓളങ്ങള്‍ തേടും… (പുതുമഴയായ് പൊഴിയാം)
താളം മാറി..ഓണക്കാലം പോയീ…
വേലക്കാവില്‍ വര്‍ണ്ണക്കോലം മാറി
കൂട്ടിന്നായ് കൂടാരം മാത്രം
ഉള്‍കുടന്നയിതില്‍ ആത്മനൊമ്പരമിതേറ്റു ഞാനിന്നു പാടാം…(2) (പുതുമഴയായ് പൊഴിയാം)
കന്നിക്കൊമ്പില്‍ പൊന്നോളത്തെ തൊട്ടുഓടക്കാറ്റില്‍ മേഘത്തൂവല്‍ വീണു
ആനന്ദത്തില്‍ പൂരക്കാലം പോയി കൂട്ടിന്നായ് കൂടാരം മാത്രം
വെണ്ണിലാവിലീ മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം (2) (പുതുമഴയായ് പൊഴിയാം)