മരിക്കുന്നില്ല ഞാന്‍
ഗാനരചന : ഏഴാച്ചേരി രാമചന്ദ്രന്‍
സംഗീതം : രവീന്ദ്രന്‍
ആലാപനം : ജി. വേണുഗോപാല്‍ചന്ദനമണിവാതില്‍ പാതിചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃങ്കാര ചന്ദ്രികേ നീരാടി നീ നില്‍കേ
എന്തായിരുന്നൂ മനസ്സില്‍…..( ചന്ദനമണിവാതില്‍)

എന്നോടെന്തിനൊളിക്കുന്നു നീ സഖീ
എല്ലാം നമുക്കൊരുപോലെയല്ലേ (2)
അന്ത്യയാമത്തിലെ മഞ്ഞേറ്റുപൂക്കുമീ
സ്വര്‍ണ്ണമന്ദാരങ്ങള്‍ സാക്ഷിയല്ലേ ..(ചന്ദനമണിവാതില്‍)

നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ
യാമിനി കാമസുഗന്ധിയല്ലേ..(2)
മായാമലരുകള്‍ തൊട്ടാല്‍ മലരുന്ന
മാദകമൌനങ്ങള്‍ നമ്മളല്ലേ....( ചന്ദനമണിവാതില്‍)

Get Malayalam lyrics on you mobile. Download our free app