വിവാഹിത
രചന - വയലാര്‍
സംഗീതം - ദേവരാജന്‍
ആലാപനം - യേശുദാസ്
സുമംഗലീ നീ ഓര്‍മ്മിക്കുമോ
സ്വപ്‌നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്‌ഗദമായ് മനസിലലിയും
ഒരു പ്രേമകഥയിലെ ദുഃഖഗാനം
പിരിഞ്ഞുപോകും നിനക്കിനിയിക്കഥ
മറക്കുവാനേ കഴിയൂ
നിറഞ്ഞ മാറിലെ ആദ്യ നഖക്ഷതം
മറയ്‌ക്കുവാനേ കഴിയൂ
കൂന്തലാല്‍ മറയ്‌ക്കുവാനേ കഴിയൂ
കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും
കൂട് കെട്ടും ഹൃദയം
വിരിഞ്ഞ പൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം എപ്പോഴും
വിരുന്നൊരുക്കും ഹൃദയം