സിന്ദൂരചെപ്പ്‌

 

രചന - യൂസഫലി കേച്ചേരി
സംഗീതം - ദേവരാജന്‍
ആലാപനം - യേശുദാസ്

ഓമലാളെ കണ്ടൂ ഞാന്‍ പൂങ്കിനാവില്‍
താരകങ്ങള്‍ പുഞ്ചിരിച്ച നീലരാവില്‍ (2)

നാലുനിലപന്തലിട്ടു വാനിലമ്പിളി
നാഗസ്വരമേളമിട്ടു പാതിരാക്കിളി (2)
ഏകയായി രാഗലോലയായി
എന്റെ മുന്നില്‍ വന്നവള്‍ കുണുങ്ങിനിന്നു (2)
കുണുങ്ങിനിന്നു മുന്നില്‍ കുണുങ്ങിനിന്നു

ഞാന്‍ തൊഴുന്ന കോവിലിലെ ദേവിയാണവള്‍
ഞാന്‍ കൊതിക്കും ദേവലോകറാണിയാണവള്‍ (2)
താളമാണവള്‍ ജീവരാഗമാണവള്‍
താലിചാര്‍ത്തും ഞാനവള്‍ക്കീ നീലരാവില്‍ (2)
താലിചാര്‍ത്തും ഞാനീ നീലരാവില്‍

ഓമലാളെ കണ്ടൂ ഞാന്‍........


Get Malayalam lyrics on you mobile. Download our free app