രചന - വയലാര്‍
സംഗീതം - ദേവരാജന്‍
ആലാപനം - യേശുദാസ്
ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ
മെയ്യില്‍ പാതി പകുത്തുതരൂ
മനസ്സില്‍ പാതി പകുത്തുതരൂ മാന്‍കിടാവേ (2)
ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ...
നീ വളര്‍ന്നതും, നിന്നില്‍ യൗവനശ്രീ വിടര്‍ന്നതും നോക്കിനിന്നു (2)
കാലം പോലും കാണാതെ നിന്നില്‍ കാമമുണര്‍ന്നതും കണ്ടുനിന്നു
ഞാന്‍ കാത്തുനിന്നു (2)
മിഴികള്‍ തുറക്കൂ താമര മിഴികള്‍ തുറക്കൂ
കുവലയമിഴീ നിന്റെ മാറില്‍ ചൂടുണ്ടോ
ചൂടിന് ലഹരിയുണ്ടോ
ഞാന്‍ നിന്നെ പ്രേമിക്കുന്നു...
നീ ചിരിച്ചതും, ചിരിയില്‍ നെഞ്ചിലെ പൂ വിടര്‍ന്നതും നോക്കിനിന്നു (2)
ദൈവം പോലും കാണാതെ നിത്യദാഹവുമായ് ഞാന്‍ തേടിവന്നു
നിന്നെ തേടിവന്നു
കതകുതുറക്കൂ പച്ചില കതകു തുറക്കൂ
കളമൃദുമൊഴീ നിന്റെ കുമ്പിളില്‍ തേനുണ്ടോ
തേനിന് ലഹരിയുണ്ടോ
ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ
മെയ്യില്‍ പാതി പകുത്തുതരൂ
മനസ്സില്‍ പാതി പകുത്തുതരൂ മാന്‍കിടാവേ
ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ...